എന്താണ് veTokens?

veTokens-ന്റെ ഉയർച്ചയെക്കുറിച്ചുള്ള ഒരു അവലോകനം

പ്രിയപ്പെട്ട ബാങ്ക്ലെസ് വായനക്കാരെ,

Valueless governance tokens:

ഇതാണ് മിക്ക DeFi പ്രോട്ടോക്കോളുകളും 2020-ൽ പ്രാമുഖ്യം നേടാനായി ഉപയോഗിച്ചിരുന്നത്

ടോക്കൺ ഉടമകൾക്ക് ഗവേർണൻസ് അവകാശം ഉണ്ട് . ഇതാണ് കാര്യം.

യൂണിസ്വാപ്പ്, കോമ്പൗണ്ട് തുടങ്ങിയ ഭീമന്മാർ കോടികളിലേക്ക് വളരാൻ ഈ മാതൃക ഉപയോഗിച്ചു . എന്നാൽ COMP, UNI എന്നിവ ‘valueless’ ഗവേർണൻസ് tokens ആണ്. അത് കൈവശം വെക്കുന്നതുകൊണ്ട് Cash flow പോലെ നേരിട്ടുള്ള സാമ്പത്തിക നേട്ടങ്ങളൊന്നും കിട്ടില്ല .

ഒരു അനുയോജ്യമായ മോഡൽ അല്ലെങ്കിലും റെഗുലേറ്ററി സ്ക്രൂട്ടണി  ഒഴിവാക്കാൻ  ഇത് ആവശ്യമായിരുന്നു. ഈ പ്രോട്ടോക്കോളുകളെ വേഗത്തിൽ ടോക്കണൈസ് ചെയ്യാൻ ഇത് അനുവദിച്ചു. തീർച്ചയായും, ടോക്കൺ ഉടമകൾ cash flow ക്കായി വോട്ട് ചെയ്യുമെന്ന് മിക്ക valuation മോഡലുകളും അനുമാനിക്കുന്നു. ഞങ്ങൾ ഈ തിയറിയിൽ വിശ്വസിക്കുന്നു.

എന്നിരുന്നാലും, valueless governance ടോക്കണുകൾക്ക് profit കുറവാണ്. ഇതിന് ഡിമാൻഡ് ഉണ്ടാവാനുള്ള അടിസ്ഥാന പ്രേരകങ്ങൾ ഒന്നുമില്ല. വലിയ ടോക്കൺ emissions ഉം valueless governance ടോക്കണുകളും ഒന്നു ചേർന്നാൽ അത് സ്റ്റേക്ക് ഹോൾഡേഴ്സനെ കഷ്ടതയിൽ ചെന്നെത്തിക്കും. വില ഇടിയും

ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ഈ പ്രോട്ടോക്കോളുകളുടെ തുടർച്ചയായ വളർച്ച ഉണ്ടായിരുന്നിട്ടും, valueless governance token മോഡലുള്ള പ്രധാന DeFi 1.0 ടോക്കണുകൾ മികച്ച പ്രകടനം കാഴ്ചവച്ചില്ല.

എന്നാൽ ഇപ്പോൾ ഒരു പുതിയ ടോക്കൺ മോഡൽ പ്രാചാരത്തിലുണ്ട്: veTokens. Curve-ന്റെ CRV വഴി തുടക്കമിട്ട, veToken മോഡൽ valueless governance ടോക്കണുകൾക്ക് മൂല്യം നൽകുന്നു. 


Ve-TOKEN-കളുടെ ഉയർച്ച

2021 ക്രിപ്‌റ്റോ മാർക്കറ്റുകളുടെ നല്ല വർഷമായിരുന്നിട്ടും, ഒന്നിലധികം എക്കോസിസ്റ്റത്തിലുള്ള TVL ന്റെ തുടർച്ചയായ പാരാബോളിക് വളർച്ചയോടെ, മിക്ക DeFi ടോക്കണുകളും ETH പോലുള്ള ബെഞ്ച്‌മാർക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മോശം പ്രകടനം കാഴ്ചവച്ചു.

പല DeFi പ്രോട്ടോക്കോളുകളും ദശലക്ഷക്കണക്കിന് വരുമാനം ഉണ്ടാക്കുകയും അവരുടെ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലും അഡോപ്ഷനിലും വമ്പിച്ച വളർച്ച കാണുകയുംചെയ്തതിനാൽ ഇത് ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്നതായി തോന്നിയേക്കാം. 

എന്നിരുന്നാലും, ഈ മേഖലയുടെ മോശം പ്രകടനത്തിന്റെ പ്രധാന ഡ്രൈവിങ് ഫാക്റ്റർ ടോക്കനോമിക്സ് ആണെന്നാണ് പൊതുവെ ഉള്ള  അഭിപ്രായം.  DeFi ടോക്കൺ രൂപകല്പനയുടെ ആദ്യകാല മോഡലുകൾ മാരകമായ പിഴവുകൾ  റീട്ടെയിൽ നിക്ഷേപകർക്ക് നല്ല നഷ്ടം ഉണ്ടാക്കിയിട്ടുമുണ്ട് 

"TradToken" ഡിസൈനിന്റെ സപ്ലൈ ആൻഡ് ഡിമാൻഡ് ഡൈനാമിക്സ് നോക്കി നമുക്ക് ഇത് മനസിലാക്കിക്കാൻ നോക്കാം

DeFi ടോക്കൻസ്-ന്റെ ഡിമാൻഡ്-സൈഡ്  ഡയനാമിക്‌സ്  

2021 പകുതി മുതൽ അവസാനം വരെ ഉണ്ടായിരുന്ന പ്രോജക്റ്റുകൾക്കായുള്ള DeFi ടോക്കൺ ഡിസൈനിൽ പൊതുവെ കണ്ട ഒരു പൊതു പാറ്റേൺ "valueless governance token" മോഡലാണ്. 

ഈ മാതൃകയിൽ, ടോക്കൺ ഉടമകൾക്ക് ഗവേർണൻസ് നു  മാത്രമേ അർഹതയുള്ളൂ. ഇത് റെഗുലേറ്ററി സ്ക്രൂട്ടണി ഒഴിവാക്കാനുള്ള ഒരു മാർഗമായിരിക്കാം. ഉടമകൾക്ക് ക്യാഷ് ക്ലെയിം ഇല്ല, കൂടാതെ ടോക്കൺ പ്രോട്ടോക്കോളിലെ ഏതെങ്കിലും പങ്കാളികൾക്ക് പ്രയോജനമോ ആനുകൂല്യങ്ങളോ നൽകുന്നില്ല. ഇതിൽ നിന്ന് ടോക്കണിന് വല്യ ഡിമാൻഡ് അവകാശപ്പെടാൻ ഇല്ല എന്ന് മനസിലാക്കാം 

DeFi ടോക്കണുകളുടെ സപ്ലൈ-സൈഡ് ഡൈനാമിക്സ്

കഴിഞ്ഞ ഒന്നര വർഷമായി DeFi-യുടെ വളർച്ചയുടെ ഭൂരിഭാഗവും liquidity mining വഴിയാണ്. ഇത് പലപ്പോഴും DEX അല്ലെങ്കിൽ മണി മാർക്കറ്റ് പോലെയുള്ള product ലെവലിൽ ചെയ്യപ്പെടുമ്പോൾ, പല പ്രോട്ടോക്കോളുകളും ടോക്കൺ എമിഷനുകളിലൂടെ അവരുടെ നേറ്റീവ് ടോക്കണിനുള്ള ലിക്വിഡിറ്റിക്ക് ഉത്തേജനം നൽകിയിട്ടുണ്ട്.

ഒരു ടോക്കണിന് ആഴത്തിലുള്ള liquidity ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെങ്കിലും, yield farmersനെ ആകർഷിക്കുന്നതിനായി ഈ പ്രോഗ്രാമുകൾ പലപ്പോഴും അങ്ങേയറ്റം തീവ്രതലത്തിലേക്ക് കൊണ്ടുപോകാറുണ്ട്. അതിന്റെ ഫലമായി ജെയ് പവലിനെപ്പോലും   (ഇൻവെസ്റ്റ്മെന്റ് ബാങ്കർ) നാണിപ്പിക്കുന്ന തരത്തിലുള്ള നാണയപ്പെരുപ്പം ഉണ്ടാവുകയുംഅടിസ്ഥാന ടോക്കണിൽ ശാശ്വതമായ വിൽപ്പന സമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.

DeFi ടോക്കണുകൾ എന്തുകൊണ്ട് മോശമായി പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി ആവശ്യമില്ല. ഇത് നികത്താൻ സഹായിക്കു ന്നതിന് ഡിമാൻഡില്ലാതെ അവർക്ക് വൻതോതിൽ വർദ്ധിച്ചുവരുന്ന വിതരണമുണ്ട്.

എന്നിരുന്നാലും, ഇതര ടോക്കൺ മോഡലുകൾ DeFi കമ്മ്യൂണിറ്റികൾക്കിടയിൽ ട്രാക്ഷനും സ്വീകാര്യതയും നേടാൻ തുടങ്ങിയതിനാൽ പ്രതീക്ഷയ്ക്കു വകയുണ്ട് .

അത്തരത്തിലുള്ള ഒരു മാതൃകയാണ് ve (vote-escrowed)

Ve-Token മോഡലിന്റെ ഉയർച്ച

മോഡൽ. Curve ഫിനാൻസിന്റെ മൈക്കൽ എഗോറോവ് മുൻകൈയെടുത്ത്, ഒരു പ്രോട്ടോക്കോളിനുള്ളിൽ ഗവേർണൻസ് പവർ പോലുള്ള പ്രത്യേക അവകാശങ്ങൾക്ക് പകരമായി ടോക്കൺ ഉടമകൾ അവരുടെ ടോക്കണുകൾ ലോക്ക് ചെയ്യുന്നതിലുള്ള റിസ്ക് ഏറ്റെടുക്കുന്നത് ve-മോഡലിൽ ഉൾപ്പെടുന്നു.

Curve wars നാൽ സ്വാധീനിക്കപ്പെട്ടിട്ടും ഒരു “DeFi 1.0” നാണയമായിട്ടും, CRVയുടെയും അതിന്റെ ഏറ്റവും വലിയ ഹോൾഡറായ CVX ന്റെയും വില വിശാലമായ സെക്ടർ ട്രെൻഡിനെ ഉയർത്തുകയും 2021 Q3, Q4 എന്നിവയിൽ ഡിപിഐയുടെ 12.2% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 265.4% ഉം 1085.7 ഉം വരുമാനം നേടുകയും ചെയ്തു. ഈ മികച്ച പ്രകടനത്തിന്റെ ഫലമായി, DeFi-യിലുടനീളമുള്ള DAO-കൾ ഒരു veModel-ലേക്ക് പിവറ്റ് ചെയ്യുന്നതിന് അവരുടെ ടോക്കണോമിക്സ് മറികടക്കാൻ ആസൂത്രണം ചെയ്യുകയാണ്.

ഇത് ചില ചോദ്യങ്ങൾ ബാക്കിയാക്കുന്നു:

എന്തുകൊണ്ടാണ് ഈ മോഡൽ ഇത്ര വിജയിച്ചത്?

പ്രോട്ടോക്കോളിന് ഇത് എന്ത് നേട്ടങ്ങൾ നൽകുന്നു?

ve-tokenomics-ന്റെ ചില പോരായ്മകൾ എന്തൊക്കെയാണ്?

ഒരു പ്രോജക്റ്റ് ve-tokenomics-ലേക്ക് മാറുന്നത് അർത്ഥമാക്കുന്നത് അതിന്റെ എണ്ണം

കൂടുമെന്നാണോ?

ഇതിനുള്ള ഉത്തരങ്ങൾ നമുക്ക് കണ്ടെത്താം.

ആദ്യത്തെ veToken -veCRV

ve-മോഡൽ താരതമ്യേന ലളിതമാണ്: ഒരു പ്രോട്ടോക്കോളിനുള്ളിലെ ആനുകൂല്യങ്ങൾക്ക് പകരമായി ഉടമകൾ ഹ്രസ്വകാല liquidity ട്രേഡ് ചെയ്യുന്നു. മോഡലിന്റെ pioneer ആയ Curve-നെപ്പറ്റി പരിശോധിച്ച് കൊണ്ട് ഇത് പ്രായോഗികമായി വിലയിരുത്താം. Curve എന്നത് ഒരു Decentralized എക്സ്ചേഞ്ചാണ്. അത് "LIKE ASSETS" തമ്മിൽ കൈമാറ്റം ചെയ്യുന്നതിനായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നു, അവ ഒരേ അല്ലെങ്കിൽ സമാനമായ വില ഉണ്ടായിരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള അസറ്റുകളാണ്. USDC, USDT പോലുള്ള സ്റ്റേബിൾ‌കോയിനുകൾ‌ തമ്മിലുള്ള ട്രേഡോ, അല്ലെങ്കിൽ‌ ഒരു ടോക്കണും ഡെറിവേറ്റീവും ആയ ETH, stETH (ETH staked in Lido)എന്നിവ തമ്മിലുള്ള ട്രേഡോ സുഗമമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സമകാലികരായ Uniswap, SushiSwap എന്നിവയെപ്പോലെ, Curve നിയന്ത്രിക്കുന്നത് സ്വന്തം native ടോക്കണായ CRV ആണ്. എന്നിരുന്നാലും, ഇതിന്റെ പ്രോട്ടോക്കോൾ മേൽ പറഞ്ഞ രണ്ടിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ടോക്കൺ മോഡലാണ്. Governance ൽപങ്കെടുക്കുന്നതിനും CRV കൈവശം വയ്ക്കുന്നതിന്റെ പൂർണ്ണമായ നേട്ടങ്ങൾ നേടുന്നതിനും, Curve ഉടമകൾ അവരുടെ ടോക്കണുകൾ ലോക്ക് ചെയ്യേണ്ടതുണ്ട്. ഓരോ ഹോൾഡർക്കും അവർ എത്ര സമയം ലോക്ക് ചെയ്യണമെന്ന് നിർണ്ണയിക്കാൻ കഴിയും, അത് ഒരാഴ്ചയോ നാല് വർഷമോ ആകാം.അവർ തിരഞ്ഞെടുക്കുന്ന സമയത്തിന്റെ ദൈർഘ്യത്തിന് ആനുപാതികമായ governance അവർക്ക് ലഭിക്കും. ലോക്കറുകൾക്ക് veCRV (vote-escrowed CRV) നൽകുന്നു, ഇത് CRV-യിൽ transferable അല്ലാത്ത ഒരു ക്ലെയിമിനെ പ്രതിനിധാനം ചെയ്യുന്നു., അതായത് ലോക്കിംഗ് കാലയളവിലേക്ക്

അവരുടെ ഹോൾഡിംഗുകൾ illiquid ആണ്. ഹോൾഡർമാർ ലിക്വിഡിറ്റി ഉപേക്ഷിക്കുന്നുണ്ടെങ്കിലും, പ്രോട്ടോക്കോളിനുള്ളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് അവർ എടുക്കുന്ന ഈ റിസ്കിന് അവർക്ക് നഷ്ടപരിഹാരം നൽകുന്നു, കാരണം veCRV ഹോൾഡർമാർക്ക് Curve ലൂടെയുള്ള swapsൽ നിന്നും generate ചെയ്യുന്ന ഫീയുടെ ഒരു പങ്കിനും liquidity നൽകുമ്പോൾ ലഭിക്കുന്ന boosted

CRV emissionsനും governance rights നും അവകാശം ഉണ്ട്. Curve പൂളുകളിലേക്കുള്ള emissions (gauges എന്നറിയപ്പെടുന്നവ) ഒരു veCRV ഹോൾഡർ വോട്ടിലൂടെ നിർണ്ണയിക്കപ്പെടുന്നതിനാൽ ഈ അവസാനത്തെ ആനുകൂല്യം വളരെ പ്രധാനമാണ്.

‘;Curve wars’ ലൂടെ വെളിവാകുന്നതു പോലെ emissions ന്റെ മേലുള്ള നിയന്ത്രണം സ്റ്റേബിൾകോയിൻ issuers പോലുള്ള പ്രോട്ടോക്കോളുകൾക്ക് അവിശ്വസനീയമാംവിധം വിലപ്പെട്ടതാണ്, കാരണം ഇത് ഒരു നിശ്ചിത പൂളിന്റെ ആദായവും അതിനാൽ ലിക്വിഡിറ്റിയും (സ്റ്റേബിൾകോയിൻ പ്രോട്ടോക്കോളുകളുടെ കാര്യത്തിൽ peg stability യും) നിർണ്ണയിക്കുന്നു.

ഈ മോഡലിന്റെ പ്രയോജനങ്ങൾ

Curve മുഖേനയുള്ള ve-മോഡലിനെക്കുറിച്ച് ഇപ്പോൾ നമുക്ക് അത്യാവശ്യം ധാരണയുള്ള

സ്ഥിതിക്ക് പ്രോട്ടോക്കോളുകൾക്ക് ഈ മോഡൽ പ്രയോജനകരമാകുന്നതിന്റെ ചില

കാരണങ്ങളിലേക്ക് ഇനി നമുക്ക് കടക്കാം.

1. ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെടുക്കലിനെ പ്രോത്സാഹിപ്പിക്കുക

ve-മോഡലിന്റെ ഒരു പ്രാഥമിക നേട്ടം അത് ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾഎടുക്കുന്നതിന് പ്രോത്സാഹനം നൽകുന്നു എന്നതാണ്. കാരണം, ഒരു നിശ്ചിതസമയത്തേക്ക് (സാധാരണയായി 1 - 4 വർഷം) അവരുടെ ടോക്കണുകൾ ലോക്ക് ചെയ്യുന്നതിലൂടെ, ഒരു ഉടമ പ്രോട്ടോക്കോളിനോട് ദീർഘകാല പ്രതിബദ്ധത പുലർത്തുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഇത് അവർക്ക് സ്വന്തം ഹ്രസ്വകാല താൽപ്പര്യങ്ങൾക്കു പകരം,പ്രോട്ടോക്കോളിന്റെ ദീർഘകാല മികവിനും താൽപ്പര്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനം നൽകുന്നു.

DeFi പോലെ വേഗത്തിൽ ചലിക്കുന്നതും ഫോമോ-ഇൻഡ്യൂസിംഗും ആയ ഒരു ഇടത്തിൽ, ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ഹോൾഡർ ബേസ് വളർത്തിയെടുക്കാനുള്ള കഴിവ് ഏറെ വിലപ്പെട്ടതാണ്. Bull market നിടയിലുള്ള ടോക്കണിന്റെ വില ഏത് വിധേനയും വർദ്ധിപ്പിക്കാനായുള്ള മുറവിളിയുടെ തോതും സമ്മർദ്ദവും കണക്കിലെടുക്കുമ്പോൾ, ഒരു കമ്മ്യൂണിറ്റിക്ക് ഈ പ്രലോഭനങ്ങളെ ചെറുക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് ഒരു പ്രോട്ടോക്കോളിനെ വിജയത്തിലേക്കുള്ള സുസ്ഥിര പാതയിലേക്ക് നയിക്കുന്ന രീതിയിലുള്ള വ്യക്തവും യുക്തിസഹവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

2. പ്രോട്ടോക്കോൾ പങ്കാളികളിലുടനീളം വലിയ incentive alignment.

ve-മോഡൽ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ട രണ്ടാമത്തെ കാര്യം എന്തെന്നാൽ പ്രോട്ടോക്കോൾ പങ്കാളികളുടെയും stakeholders ന്റെയും വിശാലമായ ശ്രേണിയിലുടനീളം ഇതിന് incentives വിന്യസിക്കാൻ കഴിയും എന്നതാണ്. Curve ഒരു ഉദാഹരണമായി ഉപയോഗിച്ച് വീണ്ടും ഈ ആശയം വിലയിരുത്താം. Curve മറ്റ് DEX-കൾ പോലെയാണ്, അത് liquidity യുടെ ഉറവിടമായി third-party ദാതാക്കളെ ഉപയോഗിക്കുന്നു. സജീവമായ ലിക്വിഡിറ്റി മൈനിംഗ് പ്രോഗ്രാമുകളുള്ള അതിന്റെ എതിരാളികളെ പോലെ, Curve LP-കൾ CRV ടോക്കണിലേക്ക് പരോക്ഷമായ എക്സ്പോഷർ അഭിമുഖീകരിക്കുന്നു, കാരണം CRV emissions ഓരോ പൂളിന്റെയും വരുമാനത്തിന്റെ ഒരു ഭാഗമാണ്.

എന്നിരുന്നാലും, Curve LPകൾ അവരുടെ CRV ടോക്കണുകൾ ഓപ്പൺ മാർക്കറ്റിലേക്ക്വിൽക്കുന്നതിനുപകരം കൈവശം വയ്ക്കാൻ പ്രേരിപ്പിക്കപ്പെടുന്നു എന്നിടത്താണ് Curve വ്യത്യസ്‌തമാകുന്നതും, ve-മോഡൽ തിളങ്ങുന്നതും. കാരണം, മുമ്പ് സൂചിപ്പിച്ചതുപോലെ,Curve LP-കൾ അവരുടെ CRV ലോക്ക് ചെയ്യുകയാണെങ്കിൽ, ലോക്ക് ചെയ്യാത്ത LP- കളേക്കാൾ 2.5x വരെ വർദ്ധിപ്പിച്ച CRV വരുമാനം അവർക്ക് ലഭിക്കും. ഒരു ടോക്കൺ കൂടുതൽ സമ്പാദിക്കുന്നതിന് LP-കൾ അടിസ്ഥാനപരമായി അതേ ടോക്കൺ ലോക്ക് ചെയ്യുന്നതിനാൽ ഈ സംവിധാനം റിഫ്ലെക്‌സിവ് ആണെങ്കിലും, ഈ ബൂസ്റ്റ് നിലവിൽ ഇല്ലായിരുന്നെങ്കിൽ ഉള്ളതിനേക്കാൾ വലിയ അളവിൽ CRV കരസ്ഥമാക്കാൻ ലിക്വിഡിറ്റി ദാതാക്കളെ പ്രാപ്തരാക്കുന്നതിൽ ഇത് വിലപ്പെട്ട പങ്ക് വഹിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഓവർലാപ്പ് വർദ്ധിപ്പിച്ച് ടോക്കൺഹോൾഡർമാർക്കും ലിക്വിഡിറ്റി ദാതാക്കൾക്കുമിടയിൽ ഇൻസെന്റീവുകൾ വിന്യസിക്കാൻ ഇത് സഹായിക്കുന്നു.

ഒരു പ്രോട്ടോക്കോളിന്റെ ഉപയോക്താക്കൾക്കും അതിന്റെ ടോക്കൺഹോൾഡർമാർക്കുംഇടയിലുള്ള ഈ incentive വിന്യാസം അവിശ്വസനീയമാംവിധം വിലപ്പെട്ടതാണ്, കാരണം രണ്ട്ഗ്രൂപ്പുകൾക്കും പലപ്പോഴും മത്സര താൽപ്പര്യങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു DEX-ന്റെ കാര്യത്തിൽ, ലിക്വിഡിറ്റി ദാതാക്കളും ടോക്കൺ ഹോൾഡർമാരും ഒരേ swap ഫീസിന്റെ ഒരു പങ്ക് എടുത്ത് വരുമാനം ഉണ്ടാക്കുന്നു. പറഞ്ഞ ഫീസിന്റെ ഒരു ഭാഗം ടോക്കൺഹോൾഡർമാർക്ക് റീഡയറക്‌ട് ചെയ്യുന്നതിലൂടെ, liquidity നഷ്‌ടപ്പെടാനും അവരുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം കുറയാനും സാധ്യതയുള്ളതിനാൽ ഇത് ഒരു DEX-കളുടെ കമ്മ്യൂണിറ്റിക്കുള്ളിൽ conflict സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

അവരുടെ നേറ്റീവ് ടോക്കണിലേക്ക് ഫീസ് തിരികെ നൽകാത്തതിലൂടെ, ഒരു പ്രോജക്റ്റ് ആ പ്രോജക്റ്റിന്റെ വിജയത്തിൽ direct benefit ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന അവരുടെ പ്രധാന supporters നെ അസ്വസ്ഥരാക്കാനും ഒഴിവാക്കാനും സാധ്യതയുണ്ട്. DeFi-യിലെ തീവ്രമായ മത്സരം കണക്കിലെടുത്ത്, വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസ് വർദ്ധിപ്പിച്ച് ഏതെങ്കിലും DEX-ന് വില ഉയർത്താൻ ഉള്ള സാധ്യത അൽപ്പം പോലുമില്ല. അതായത് ഈ രണ്ട് stakeholdersഉം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു അപ്പത്തിന്റെ കഷ്ണത്തിനായി മത്സരിക്കുന്നു.

3. മെച്ചപ്പെട്ട സപ്ലൈ & ഡിമാൻഡ് ഡൈനാമിക്സ്

ഒരു പ്രോജക്റ്റിന്റെ ടോക്കണിന്റെ സപ്ലൈ ആൻഡ് ഡിമാൻഡ് ഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിലാണ് ve-മോഡൽ ശക്തമാകുന്നതിന്റെ അവസാന കാരണം കണ്ടെത്താനാവുക. ടോക്കൺ വിലയിൽ വളരെയധികം ഊന്നൽ നൽകുന്നത് ഒരു കമ്മ്യൂണിറ്റിയുടെ ദീർഘകാല ആരോഗ്യത്തിന് അപകടകരമാകുമെങ്കിലും, ഒരു ടോക്കൺ ആ കമ്മ്യൂണിറ്റിയിലേക്കുള്ള ഒരു കവാടമാണ്. ടോക്കൺ വാങ്ങുന്നതിലൂടെയാണ് ഒരു പ്രോജക്റ്റിന്റെ നേട്ടത്തിൽ ആളുകൾ പങ്കെടുക്കുകയും ആ നേട്ടത്തെ അവർ പിന്തുണയ്ക്കുകയും പങ്കിടുകയും ചെയ്യുന്നത്. ഇക്കാരണത്താൽ, കഴിവുള്ള, value add കമ്മ്യൂണിറ്റി അംഗങ്ങളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും, ഒരു പ്രോട്ടോക്കോളിന് ശക്തവും, അല്ലെങ്കിൽ കുറഞ്ഞത് ‘non-down only’ ടോക്കനോമിക്‌സ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

പ്രധാനമാണ്. മുമ്പ് ചർച്ച ചെയ്തതുപോലെ, DeFi ടോക്കണുകളുടെ ആദ്യ iteration ആയ, “valueless governance token” മോഡൽ, താഴോട്ടുള്ള പോക്കിനെ തടയാൻ സഹായിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ demands ഇല്ലാതെ ശാശ്വതമായ വിൽപ്പന സമ്മർദ്ദം സൃഷ്ടിക്കുന്നു. ve-ടോക്കണുകൾ, അവയുടെ നിലവിലെ പ്രകടനത്തിൽ നിന്ന് നോക്കിയാൽ, വിപണിയിലെ ബലഹീനതയിൽ നിന്ന് മുക്തമല്ലെങ്കിലും, സപ്ലൈ, ഡിമാൻഡ് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ അവ ഇപ്പോഴും സഹായിക്കുന്നു. ഈ പ്രോട്ടോക്കോൾ ടോക്കണുകൾക്ക് ഇത് സാമ്പത്തികമായി മികച്ച അടിത്തറ നൽകുന്നു. വിതരണത്തിനായി, ഓപ്പൺ മാർക്കറ്റിൽ നിന്ന് ടോക്കണുകൾ നീക്കം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായി വോട്ട് ലോക്കിംഗ് പ്രവർത്തിക്കുന്നു. ചില പ്രോട്ടോക്കോളുകൾ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന emissions നികത്താൻ ഇത് സഹായിക്കുന്നു, കൂടാതെ നിലവിലുള്ള ve-ടോക്കണുകൾ വളരെ ഉയർന്ന നിരക്കിൽ ലോക്ക് ചെയ്യപ്പെടുന്നത് നമ്മൾ കണ്ടു. മുകളിൽ കാണുന്നത് പോലെ, മാർക്കറ്റ് ക്യാപ് പ്രകാരം ഏറ്റവും വലിയ മൂന്ന് ve- ടോക്കണുകളായ, CRV, CVX, FXS, എന്നിവക്കിടയിൽ ഈ ടോക്കണുകളുടെ ശരാശരി 54.1% circulating supplies ഉം vote-lock ചെയ്തിരിക്കുന്നു. ഒരു പരിധി വരെ റിഫ്ലെക്‌സീവ് ആണെങ്കിലും, അടിസ്ഥാന ടോക്കണിനുള്ള ഡിമാൻഡ് സൃഷ്ടിക്കുന്നതായി ve-മോഡൽ തെളിയിച്ചിട്ടുണ്ട്. ഫീസിൽ നിന്നോ കൈക്കൂലിയിൽ നിന്നോ ഉള്ള പണമൊഴുക്ക്, വർധിച്ച ആദായം, കിഴിവ്, ഭരണാവകാശം എന്നിവയിൽ ഏതിലൂടെയാണെങ്കിലും, ഹോൾഡർമാർക്ക് അവരുടെ illequidity റിസ്ക് ചെയ്യുന്നതിലെ അപകടസാധ്യത നികത്താൻ ആവശ്യമായ യൂട്ടിലിറ്റി നൽകേണ്ടത് vote-locking ൽ അത്യന്താപേക്ഷികമായത് കാരണം, ve-ടോക്കണുകൾക്ക് കുറച്ച് ഡിമാൻഡ് സൃഷ്ടിക്കാൻ കഴിഞ്ഞു. ഉടമകൾ ആഗ്രഹിക്കുന്ന വിലപ്പെട്ട അവകാശങ്ങളാണിവ എന്നതാണ് ഇതിന്റെ അടിസ്ഥാനം. നേരത്തെ ചർച്ച ചെയ്തതുപോലെ, Curve യുദ്ധങ്ങളുടെ പിന്നിലെ പ്രേരകശക്തിയും ഇതാണ്.

വോട്ട്-ലോക്കിംഗ് ഉപയോഗിച്ച് മാത്രം വിനിയോഗിക്കാവുന്ന ഭരണാവകാശങ്ങൾ

നിയന്ത്രിക്കാനുള്ള DAO-കൾക്കിടയിലെ ആവശ്യം ഈ ലേഖനത്തിന്റെ പരിധിക്കപ്പുറമുള്ള ഒരു കയമായ "Curve wars" ന് ആക്കം കൂട്ടി. ഇത് ഡിമാൻഡ് CRV, CVX എന്നിവ സൃഷ്ടിക്കുക മാത്രമല്ല, പ്രോട്ടോക്കോളിൽ ദീർഘകാല stakeholders ആയ DAO-കളെ ഉറപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ veTokens ഒരു സമ്പൂർണ്ണ പരിഹാരമല്ല. അവർക്ക് പോരായ്മകളുണ്ട്.

Ve- ടോക്കണുകളുടെ പോരായ്മകൾ

പ്രോട്ടോക്കോളുകൾ veToken മോഡൽ നടപ്പിലാക്കുമ്പോൾ, ശാശ്വതമായ "number go up"

ലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും ഇവിടെ പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്.

1. ലിക്വിഡിറ്റിയുടെ അഭാവം

ടോക്കൺഹോൾഡർമാരിൽ നിന്ന് ലിക്വിഡിറ്റി നീക്കം ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് അവർക്ക് ഒരു പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും, ഇത് ഒരു പ്രോട്ടോക്കോളിന് വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും. ഉദാഹരണത്തിന്, നിസ്സംഗരായ stakeholders ൽ ഉടമസ്ഥാവകാശം കേന്ദ്രീകരിക്കുന്നതിനുള്ള അപകടസാധ്യത ഇതിലുണ്ട്. പ്രോട്ടോകോളിന്റെ ദിശയിൽ ഒരു ലോക്കറിന് വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ സംജാതമായാൽ (ഇപ്പോഴത്തെ വേഗതയും, ദീർഘകാലാടിസ്ഥാന ലോക്ക് പിരീഡും പരിഗണിക്കുമ്പോൾ ഇത് അസംഭവ്യമായ ഒരു കാര്യമല്ല), അവർക്ക് അവരുടെ നിക്ഷേപത്തിൽ നിന്ന് പുറത്തുകടക്കാൻ ഒരു മാർഗവുമില്ല. ഇത് incentive ന്റെ തെറ്റായ ക്രമീകരണത്തിന് കാരണമായേക്കാം, കാരണം നിസ്സംഗരായ stakeholder ന് governance power ഉപയോഗിക്കാനാകും. ഇത് പ്രോട്ടോക്കോളിൽ നിന്ന് ദീർഘകാല മൂല്യം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതിനുപകരം, കഴിയുന്നത്ര

വേഗത്തിൽ പ്രോട്ടോക്കോളിൽ നിന്ന് കൂടുതൽ മൂല്യം വേർതിരിച്ചെടുക്കുന്നതിനെ കേന്ദ്രീകരിച്ച് തീരുമാനങ്ങൾ എടുക്കാൻ ലോക്കറിനെ പ്രേരിപ്പിക്കുമെന്നതിനാൽ, പറഞ്ഞതുപോലെ, incentive ന്റെ തെറ്റായ ക്രമീകരണത്തിലേക്ക് നയിച്ചേക്കാം.

2. വോട്ട്-വിൽപന (നിർദ്ദിഷ്ട പ്രോട്ടോക്കോളുകൾക്ക്)

ve-മോഡൽ ഉയർത്തുന്ന രണ്ടാമത്തെ വെല്ലുവിളി വോട്ട് വിൽപന അല്ലെങ്കിൽ കൈക്കൂലിയാണ്.

Votium, Hidden Hand (മുമ്പ് Votemak) പോലുള്ള പ്ലാറ്റ്‌ഫോമുകൾ യഥാക്രമം Curve, Convex, Tokemak ഇക്കോസിസ്റ്റമുകൾക്കായി വിവിധ പ്രോട്ടോക്കോളുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കൈക്കൂലിക്ക് സൗകര്യമൊരുക്കുന്നതോടെ, DeFi-യിൽ ഉടനീളം കൈക്കൂലി വർധിച്ചു. പരമ്പരാഗത എമിഷൻ അധിഷ്‌ഠിത പ്രോഗ്രാമുകളേക്കാൾ പണലഭ്യത ആകർഷിക്കാൻ പ്രോട്ടോക്കോളുകൾക്ക് വിലകുറഞ്ഞ മാർഗം നൽകുകയും കൈവശക്കാർക്ക് കുറച്ച് സ്ഥിരമായ cash flow നൽകിക്കൊണ്ട് വോട്ട് ലോക്കിംഗിന്റെ ആകർഷണം വർധിപ്പിക്കുകയും ചെയ്‌തതിൽ അവ ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വോട്ട്-ലോക്കിംഗിനൊപ്പം വരുന്ന ദീർഘകാല ഓറിയന്റഡ് incentives നെ ദുർബലപ്പെടുത്തിക്കൊണ്ട് ഒരു പ്രോട്ടോക്കോളിന് പുതിയ വ്യവസ്ഥാപരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിൽ കൈക്കൂലിക്ക് വലിയ പങ്കുണ്ട്. ഉദാഹരണത്തിന്, കേവലം liquidity യുടെ ഒഴുക്ക് നയിക്കുകയും അപകടസാധ്യത നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ,Curve, Convex എന്നിവയ്‌ക്ക് ഒരു പ്രശ്‌നമില്ലെങ്കിലും ശരിയായി പ്രവർത്തിക്കാനായി സജീവമായ റിസ്ക് മാനേജ്‌മെന്റ് ആവശ്യമായ പ്രോട്ടോക്കോളുകളെ അസ്ഥിരപ്പെടുത്താൻ കൈക്കൂലിക്ക് കഴിയും ഉദാഹരണത്തിന്, കോമ്പൗണ്ട് പോലെയുള്ള ഒരു മോണോലിത്തിക്ക് ലെൻഡിംഗ് മാർക്കറ്റ് കൈക്കൂലി പ്രവർത്തനക്ഷമമാക്കുന്ന ഒരു ve-മോഡലിലേക്ക് മാറുകയാണെങ്കിൽ, പ്ലാറ്റ്‌ഫോമിൽ ഈടായി മാറുന്നതിന് ഒരു പ്രോജക്റ്റിന് അവരുടെ വഴി വാങ്ങാൻ സാധിക്കും. പണവിപണികൾ അവയുടെ ഏറ്റവും ദുർബലമായ collateral നോളം മാത്രം സുരക്ഷിതമായതിനാൽ, ഇത് ഒരു വിചിത്രമായ അല്ലെങ്കിൽ അപകടകരമായ illiquid ടോക്കൺ ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് നയിച്ചേക്കാം, ഇത് ഒരു insolvency event നുള്ള സാധ്യത വർദ്ധിപ്പിക്കുകയും പ്രോട്ടോക്കോളിന്റെ സുരക്ഷ, സ്ഥിരത, അതുപോലെ തന്നെ ഉപയോക്താക്കൾക്കിടയിലെ വിശ്വാസ്യത എന്നിവയെ ദുർബലപ്പെടുത്തുകയും ചെയ്യും.

Ve-ടോക്കണുകൾക്കിടയിലുള്ള price performance

ve-മോഡലിന് പിന്നിലെ സിദ്ധാന്തം പരിശോധിക്കുന്നത് വേറെ തന്നെ കാര്യമാണെങ്കിലും, ഒരു ve-മോഡൽ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഉപയോഗിക്കാൻ പ്ലാൻ ചെയ്യുന്നതോ ആയ ടോക്കണുകൾക്ക് ഇത് മികച്ച പ്രകടനത്തിന് കാരണമാകുമോ എന്ന് പരിശോധിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണ്. ചുവടെയുള്ള പട്ടികയിൽ, ഓരോ ടോക്കണിന്റെയും ve-ടോക്കൺ നടപ്പിലാക്കിയതിന്റെ ലോഞ്ച് തീയതി മുതൽ അല്ലെങ്കിൽ മോഡലിലേക്ക് മാറാനുള്ള അവരുടെ ഉദ്ദേശ്യങ്ങൾ

പ്രസ്താവിക്കുന്ന ഒരു പൊതു അറിയിപ്പിന്റെ തീയതി മുതലുള്ള വില പ്രകടനം ഞങ്ങൾ അളക്കുന്നു. അതേ കാലയളവിൽ ETH, DPI എന്നീ രണ്ട് ബെഞ്ച്മാർക്കുകളുടെ വിലപ്രകടനവും ഞങ്ങൾ അളക്കുന്നു.

നമുക്ക് കാണാനാവുന്നതു പോലെ, എട്ട് ടോക്കണുകളിൽ ഏഴെണ്ണം അവയുടെ ലോഞ്ച് അല്ലെങ്കിൽ പ്രഖ്യാപന തീയതി മുതൽ ETH, DPI എന്നിവയെ മറികടന്നു. ഈ ഡാറ്റ ചില കാര്യങ്ങളിൽ മാറാമെങ്കിലും, ( അതായത് സമീപ ആഴ്‌ചകളിൽ നിരവധി ലോഞ്ച് പ്രഖ്യാപനങ്ങൾ വന്നതിനാൽ, കുറഞ്ഞ സമയ ഫ്രെയിമുകളിൽ ഒരു ബെഞ്ച്മാർക്കിനെ മറികടക്കുന്നത് എളുപ്പമാണ്), ഇത് വിപണിയിലും നിക്ഷേപകർക്കിടയിലും ve-മോഡലിന് സാധൂകരണം ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

ve-tokenomics ന്റെ ഭാവി

ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രോട്ടോക്കോൾ stakeholders ൽ incentives വിന്യസിച്ചും വിലക്കയറ്റത്തിന് കൂടുതൽ അനുകൂലമായ സപ്ലൈ ആൻഡ് ഡിമാൻഡ് ഡൈനാമിക്സ് സൃഷ്ടിച്ചും valueless governance

ടോക്കണുകളുടെ ഭരണത്തിന് ഒരു ജനപ്രിയ ബദലായി DAO-കൾക്കിടയിൽ ve-ടോക്കൺ മോഡൽ ഉയർന്നുവന്നിട്ടുണ്ട്. Illequidity യും വോട്ട് വിൽപ്പനയും പോലെയുള്ള (പൂർണ്ണമായ വ്യാപ്തി ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത) വ്യക്തമായ ട്രേഡ്‌ഓഫുകളുമായി വന്നിട്ടും, ve-മോഡൽ DeFi ടോക്കൺ രൂപകൽപ്പനയ്ക്കുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പായി അനുഭവപ്പെടുന്നു. ഒളിമ്പസ് ഡിഎഒയുടെ സ്റ്റാക്കിംഗ്, റീബേസിംഗ് മെക്കാനിസങ്ങൾക്ക് സമാനമായ ഘടകങ്ങൾ ഉൾപ്പെടുന്ന വീ-ടോക്കനോമിക്‌സിലെ iteration ഉപയോഗപ്പെടുത്തുന്ന ആന്ദ്രെക്രോണിയുടെ ve(3,3) Solidly exchange on Fantom പോലെയുള്ളവയുടേതിനു സമാനമായി മോഡൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഞങ്ങൾ തുടരുകയാണ്.

ve (3,3) എങ്ങനെയൊക്കെ പ്രവർത്തിക്കുമെന്ന് ഞങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെങ്കിലും, ഈ ടോക്കനോമിക്സ് ആശയങ്ങളുമായി മുന്നോട്ടുപോവുന്ന പ്രബുദ്ധ മനസ്സുകളെ കാണുന്നത് വളരെ ആശ്വാവഹമാണ്. അതെ - DeFi ടോക്കനോമിക്‌സ് സ്തംഭിച്ചിട്ടുണ്ട്. എന്നാൽ ve-tokenomics മായാജാലം ഒന്നുമല്ലെങ്കിലും, DeFi പ്രോട്ടോക്കോളുകളുടെ ശരിയായ ദിശയിലേക്കുള്ള ഒരുചുവടുവെപ്പാണ് ഇത്.

Bankless Malayalam logo
Subscribe to Bankless Malayalam and never miss a post.
  • Loading comments...